തോക്കും തിരകളുമായി പ്രതി പിടിയിൽ

ചക്കരക്കൽ . കാറിൽ കടത്തുകയായിരുന്ന നാടൻ തോക്കും തിരകളു മായി മധ്യവയസ്കൻ പിടിയിൽ.വാരം മുണ്ടയാട് എളയാവൂർ ക്ഷേത്രറോഡിലെ എം.ജെ.സെബാസ്റ്റനെ (64)യാണ് എസ്.ഐ.വി.വി.പ്രേമരാജനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 11.35 മണിയോടെ വലിയന്നൂർ കടാങ്കോട് വെച്ചാണ് കെഎൽ 13. എ.യു.9870 നമ്പർ കാറിൽ കടത്തുകയായിരുന്ന ലൈസൻസില്ലാത്ത തോക്കും തിരകളുമായി പ്രതി പിടിയിലായത്. കാറും തോക്കും തിരകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.