ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

പയ്യന്നൂർ :ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.അക്ഷയ് മധുസൂദനൻ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി. പയ്യന്നൂർ ഗവ: ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഫുൽ ചെസ് അക്കാദമിയും കണ്ണൂർ ജില്ലാ ചെസ് അസോസിയേഷനും സംയുക്ത മായാണ് മത്സരം സംഘടിപ്പിച്ചത്. രണ്ടു മുതൽ നാലു വരെ സ്ഥാനം അജീഷ് ആൻ്റണി ഇരിട്ടി , ഗോഡ് വിൻ മാത്യൂ. ഡോ. കെ.വി.ദേവദാസ് എന്നിവർ നേടി. ഇവർ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.വിവിധ കാറ്റഗറി കളിലായി 27 ഓളം സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും എം.എൽ.എ ടി.ഐ.മധുസൂദനൻ നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണൂർ ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡണ്ട് .ശിവ സ്വാമി അധ്യക്ഷത വഹിച്ചു.വി.സുഗുണേഷ് ബാബു. വി.പി.മനോഹരൻ, .കെ.ഷാനവാസ്,പി.സനൽ, കെ. ഈശ്വരൻ നമ്പൂതിരി , വി.പി.രാജീവൻ , കെ.വി.ഗിരിഷ് , രാജീവ് കുമാർ എന്നിവർ സംസാരിച്ചു. വേദ രവീന്ദ്രൻ മികച്ച വനിതാ താരവും, വെറ്ററൻ താരമായി രാജീവ് കുമാറും വിജയിച്ചു. വിവിധ കാറ്റഗറികളിൽ അണ്ടർ 15 നജ്മ ഫാത്തിമ . ശ്രാവൺ രാജ് എൻ വി, അണ്ടർ 13 ഇഷാൻ എസ് പൊതുവാൾ , യേഷ് കൃഷ്ണ അണ്ടർ 11 ശ്രീധർഷ് സൂശീൽ , പാർവ്വതി രജിൻ അണ്ടർ 9 ദേവ്ധൻ പി വിനോദ്, ദിവിൻ വിജേഷ് അണ്ടർ 7 ദിത്യാ ലക്ഷമി സ്പെഷ്യൽ സമ്മാനത്തിന് തിരഞ്ഞെടുത്തു.