അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപെട്ട യുവാക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

കണ്ണൂർ അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപെട്ട വലിയന്നൂർ, പട്ടാന്നൂർ സ്വദേശികളായ യുവാക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
വലിയന്നൂരിലെ വി പ്രിനേഷ്, പട്ടാന്നൂർ കൊടോളിപ്രത്തെ പി കെ ഗണേശൻ നമ്പ്യാർ എന്നിവരെയാണ് ഇന്നലെ കാണാതായത്.
വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു
കടലിൽ കോസ്റ്റൽ പോലീസാണ് തിരച്ചിൽ നടത്തുന്നത്.