July 14, 2025

കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷൻ ക്ഷണിച്ചത് സ്വാഗതാർഹം ; പാരലൽ കോളേജ് അസോസിയേഷൻ

img_0180-1.jpg

കണ്ണൂർ : വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മലബാർ മേഖലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ ക്ഷണിച്ചു കൊണ്ടുള്ള കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനത്തെ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ സമ്മേളനം സ്വാഗതം ചെയ്തു. ഇത് കണ്ണൂർ കാസർഗോഡ്, വയനാട് ജില്ലകളിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനം ചെയ്യുമെന്നും, സമയബന്ധിതമായി പരീക്ഷകൾ നടത്തി ഈ മേഖലയിലെ വിദ്യാർത്ഥികളോട് കൂടുതൽ പരിഗണന കാണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സ്റ്റുഡൻറ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം വിദ്യാർത്ഥികൾക്ക് ജൂൺ 15 വരെ പഴയ പാസിൽ യാത്ര ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നും യോഗം നിർദ്ദേശിച്ചു.
.
ജില്ലാ രക്ഷാധികാരി സി അനിൽകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ടി കെ രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ വി പ്രസാദ്, പി ലക്ഷ്മണൻ, യു നാരായണൻ, നവാസ് മുണ്ടേരി, രമേശ്, മധുസൂധനൻ കെ വി, ഷാഹിദ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger