വാഹനാപകടത്തിൽ ദമ്പതിമാർക്ക് പരിക്ക്

തലശ്ശേരി : തലശ്ശേരി-കൂത്തുപ റമ്പ് റോഡിൽ ചോനാടത്ത് കെ എസ്ആർടിസി ബസിൽ സ്കൂട്ടറി ടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക് പരിക്കേറ്റു. കതിരൂർ നാലാംമൈലിൽ വ്യാപാരസ്ഥാപനം നടത്തുന്ന പെരുമ്പാവൂർ സ്വദേശികളായ ജോഷി(65), ഭാര്യ സോഫിയ (60) എന്നിവർ ക്കാണ് പരിക്കേറ്റത്. ഇരുവരെ യും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം.