സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ. വിദേശത്ത് നടന്ന വാഹനാപകടത്തിലെ ഇൻഷൂറൻസ് തുക ലഭിക്കാത്ത വിരോധത്തിൽ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു . അഴീക്കോട് ചാലിൽവായിപറമ്പ യു .പി സ്കൂളിന് സമീപത്തെ എൻ.കെ. ശ്രീജിത്തിൻ്റെ പരാതിയിലാണ് അഴീക്കോട് ജയ ചാലിലെ രേഖ അജയ് ഏറണാകുളം കുത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി യദു ഡി. നാരായണൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ സഹോദരൻ സിഇഒ ആയി ചുമതല വഹിച്ചിരുന്ന സൗദി അറേബ്യയിലെ റിയാദ് വില്ലാസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രോജക്ട് കോഡിനേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഒന്നാം പ്രതിയുടെ സഹോദരൻ 2012 നവംബർ 15 ന് 3.30 മണിക്ക് സൗദി അറേബ്യയിൽ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നുവെന്നും ഇൻഷൂറൻസ് കമ്പനി 2013 നവംബർ ആറിന് ഒരുലക്ഷം റിയാലിൻ്റെ ചെക്ക് ചില സാങ്കേതിക തടസ്സം കാരണം എൻ കാഷ് ചെയ്തത് കാരണം ഒന്നാം പ്രതിയുടെ കുടുംബത്തിനു ലഭിക്കാത്തതിലുള്ള വിരോധത്തിൽ പരാതിക്കാരൻ്റെ സഹോദരനെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







