പലചരക്കു കട കുത്തി തുറന്ന് മോഷണം കേസെടുത്തു

Screenshot
അമ്പലത്തറ: പലചരക്കു കടയുടെ ഗ്രിൽസ് പൊളിച്ച് ഷട്ടർ തുറന്ന് മേശവലിപ്പിൽ നിന്നും പണവും 10 പാക്കറ്റ് സിഗരറ്റും മൊബൈൽ ഫോണുംകവർന്നു. മൂന്നാം മൈൽ
നെല്ലിക്കുട്ടിപ്പാറ മണ്ണാടി വീട്ടിൽ വി.വി കൃഷ്ണൻ മണ്ണാടിയുടെപുല്ലൂർ മൂന്നാം മൈലിലെ മണ്ണാടി സ്റ്റോറിലാണ് മോഷണം നടന്നത് .മേശയിൽ സൂക്ഷിച്ച 8000 രൂപയും ഉടമയുടെ റെഡ് മീ കമ്പനിയുടെ ഫോണും 10 പാക്കറ്റ് സിഗരറ്റുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തുടർന്ന് അമ്പലത്തറ പോലീസിൽ പരാതി നൽകി കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







