മുട്ടം – വെള്ളച്ചാൽഅംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പഴയങ്ങാടി :മാടായി ഗ്രാമ പഞ്ചായത്ത് മുട്ടം – വെള്ളച്ചാൽ അംഗനവാടിക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് പി വി ധനലക്ഷ്മി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എസ് കെ പി വഹീദ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ എസ്‌കെ ആബിദ,ആയിഷബി ഒടിയിൽ, മുഹ്സിന എസ് എച്ച്, പുഷ്പ കുമാരി, അനിത കെ,എസ് യു റഫീഖ്, ടി അയ്യപ്പൻ, കെ ഹംസക്കുട്ടി ഹാജി,എൻ ടി പവിത്രൻ,യു രമേശൻ,സുധീഷ് വെള്ളച്ചാൽ,മണി വെള്ളച്ചാൽ,എസ് എ പി മൊയ്നുദ്ദീൻ,കെ നസീർ,കെ മുഹമ്മദ് റാഫി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അങ്കനവാടിക്കായി സൗജന്യമായി ഭൂമി നൽകിയ എ പി വി റംലയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു.
ഐ സി ഡി എസ് സൂപ്രവൈസർ ചന്ദ്രലേഖ നന്ദിയും പറഞ്ഞു