ഫേസ്ബുക്കിലൂടെ പരസ്യം നൽകി പെൻഷനറുടെ ഒരു ലക്ഷം രൂപതട്ടിയെടുത്തു

Screenshot
കണ്ണൂർ: ഫേസ്ബുക്കിൽപെൻഷൻ കാർഡുമായി ബന്ധപ്പെട്ട പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത മധ്യവയസ്കൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. കതിരൂർ പൊന്ന്യം വെസ്റ്റിലെ കെ.ജെ. മുഹമ്മദ് സലീമിൻ്റെ(66) പരാതിയിലാണ് കേസെടുത്തത്. ഈ മാസം 12നാണ് ഫേസ്ബുക്കിലുടെ പരാതിക്കാരൻ മെസേജ് ലിങ്കിൽ ക്ലിക്ക് ചെയ്തത്. തുടർന്ന് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചു കൊടുത്തതോടെ അജ്ഞാതൻ എപികെ ഫയൽ അയച്ചു നൽകി. അത് ഓപ്പൺ ചെയ്ത തോടെ പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും 10 തവണകളായി പ്രതി ഒരു ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയിലാണ് കേസെടുത്തത്.







