യാത്രക്കാരിയുടെബാഗിൽ സൂക്ഷിച്ച 20 പവൻ കവർന്നു

Screenshot
മഞ്ചേശ്വരം : യാത്രക്കിടെ മധ്യവയസ്കയുടെ ബാഗിൽ സൂക്ഷിച്ച 20 പവൻ്റെ ആഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കുഡ്ലു മൊഗ്രാൽ പുത്തൂർബായൽ ഗുഡെയിലെ ലക്ഷ്മി (55)യുടെ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസം 31 ന് ഉച്ചയ്ക്ക് 2.15 മണിക്ക് മൊഗ്രാൽ പുത്തൂരിൽ നിന്നും ബസ് കയറിഉപ്പള ബസ് സ്റ്റാൻ്റിലിറങ്ങി എസ് പി ബിടി ബസിൽ കയറി വൈകുന്നേരം 4.30 മണിയോടെ ബേക്കൂർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ബേഗിൽ സൂക്ഷിച്ച 20 പവൻ്റെ ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരത്തോടെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







