കുന്നിടിഞ്ഞു വീണ് വീട് തകർന്നു

പയ്യന്നൂർ : കനത്ത മഴയിൽ രാമന്തളി പഞ്ചായത്തിലെ പാലക്കോട് മൂന്നിടങ്ങളിൽ കുന്നിടിഞ്ഞു. കരമുട്ടം ഡൈഞ്ചർ മുക്കിൽ കുന്നിടിഞ്ഞ് മൂന്ന് മാസം മുമ്പ് പണി പൂർത്തിയാക്കി താമസമാക്കിയ വെങ്ങര സ്വദേശി ബി.എസ് ഇബ്രാഹിമിൻ്റെയുംഇ. കെ. റുമൈസയുടെയും വീടിൻ്റെ അടുക്കളഭാഗം തകർന്നു മണ്ണും പാറക്കല്ലുകളും നിറഞ്ഞ് പൂർണ്ണമായും ആ ഭാഗം മൂടിയ നിലയിലാണ് വീടിൻ്റെ അകത്തും മണ്ണും ചെളിയും നിറഞ്ഞിട്ടുണ്ട്.സംഭവസമയത്ത് വീട്ടുകാർ വീട്ടിനകത്തുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു .പാലക്കോട് ഓലക്കാൽകടവിൽ ടി. പി. തുഫൈജയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിനടുത്തും മണ്ണും കൂറ്റൻ പറക്കല്ലുകളും ഇടിഞ്ഞു വീണിട്ടുണ്ട് പാലക്കോടെ ഒ.കെ. ജമീലയുടെ വീടിൻ്റെ അടുക്കളഭാഗത്തും തെങ്ങും മരങ്ങളുമുൾപ്പെടെ കുന്ന് ഇടിഞ്ഞു വീണിട്ടുണ്ട് അപകടസാധ്യത നിലനിൽക്കുന്നതിനാൽ വീട്ടുകാരെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലങ്ങൾ മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് കെ. കെ.അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ജയരാജ് മെമ്പർമാരായ കെ സി. ഖാദർ, മോണങ്ങാട്ട് മൊയ്തു, മുഹമ്മദ് കരമുട്ടം ,
പി. അബ്ദുൽ അസീസ്, വി.വി. ഉണ്ണികൃഷ്ണൻ, പി.കെ. ശബീർ പി വി , സുരേന്ദ്രൻ കെസി. അഷ്റഫ്, എ. അഹമ്മദ് ഒ.മോഹനൻ എന്നിവർ സന്ദർശിച്ചു.