ഓഫീസിൽ കയറി 4 ലക്ഷം രൂപ മോഷ്ടിച്ചു

Screenshot
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്മത്സ്യ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന എംപി എം സ്ഥാപനത്തിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപ അകത്ത് കയറി മോഷ്ടിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പുല്ലൂർ പാറപ്പള്ളി സ്വദേശി എം.സി. അമീറിൻ്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബർ 26 നു വൈകുന്നേരം 3 മണിക്കും 4 മണിക്കുമിടയിലാണ് സംഭവം. മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ഹസ്സനെ സംശയിക്കുന്നുവെന്ന പരാതിയിൽ കേസെടു ത്ത പോലീസ് അന്വേഷണം തുടങ്ങി.







