മയ്യിൽ വേളം അമ്പലം റോഡ് ‘സ്റ്റുഡൻസ് കോർണർ’ ഉടമയും റിട്ട. അധ്യാപകനുമായ പി.പി. കോരൻ മാസ്റ്റർ നിര്യാതനായി; സംസ്കാരം നാളെ

Screenshot
മയ്യിൽ: മയ്യിൽ വേളം അമ്പലം റോഡിലെ ‘സ്റ്റുഡൻസ് കോർണർ’ ഉടമയും റിട്ടയേർഡ് അധ്യാപകനുമായ പി.പി. കോരൻ മാസ്റ്റർ (80) നിര്യാതനായി. പരേതരായ രാമൻ – ചെമ്മരത്തി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ. പ്രേമി (റിട്ട. സബ് രജിസ്ട്രാർ, വളപട്ടണം).
മക്കൾ:
കെ. മനോജ് (ഗൾഫ്)
കെ. പ്രവീൺ (എൽ.ഡി. ക്ലാർക്ക്, കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ)
കെ. രതീഷ് (എച്ച്.സി., നാറാത്ത് ഗ്രാമ പഞ്ചായത്ത്)
മരുമക്കൾ: എൻ.പി. സിനി, പി. സജിന, ബബിത ബാബു പാറാലി (കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്).
സഹോദരങ്ങൾ: ടി. രാമുണ്ണി (കോട്ടൂർ), വി.പി. ഭാസ്കരൻ (ഓലക്കാട്), വി.പി. കല്യാണി (പാപ്പിനിശ്ശേരി), പരേതനായ വി.പി. നാരായണൻ.
നാളെ ബുധനാഴ്ച രാവിലെ 8 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.







