പയ്യന്നൂരിലെ ഹൈവേകൊള്ള കേസ്: പ്രതിയുമായിഎസ്.ഐ. ടി സംഘം ആലപ്പുഴയിൽ

പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വെച്ച് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വര്‍ണ്ണ വ്യാപാരികുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത ഹൈവേ കൊള്ള കേസിലെ പ്രതിയുമായി എസ്. ഐ. ടി സംഘം ആലപ്പുഴയിലെത്തി തെളിവെടുപ്പ് തുടങ്ങി. റൂറൽ ജില്ലാ എസ് പി യുടെ നിർദേശ പ്രകാരം രൂപീകരിച്ച എസ്. ഐ.ടി. സംഘത്തിൽകേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ്.പി. പി.കെ മണിയുടെ നേതൃത്വത്തിലുള്ള സംഘം
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി. ജിഷ്‌ണുവിനെ (28) യാണ് തെളിവെടുപ്പിന് ആലപ്പുഴയിലെത്തിച്ചത്. കവർച്ച നടത്തിയ പണം കൊണ്ട് പ്രതികൾ വാങ്ങി കൂട്ടിയ വിലപിടി പ്പുള്ള മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെ കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. പ്രതിയുമായി ഇതിനു വേണ്ടി നടത്തിയ തെരച്ചലിൽ ഇവ ആലപ്പുഴയിൽ കൊള്ളസംഘം വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട് .മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇത്തരത്തിൽ പ്രതികൾ വില്പന നടത്തിയ സാധനങ്ങൾ കസ്റ്റഡിയിലെടുക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.
കേസിലെ കൂട്ടുപ്രതികളായ
ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ കുന്നുമ്മൽഹൗസിൽ പി. സായൂജ് (29), മാനന്തേരി ഉഴിഞ്ഞാട് സ്വദേശി എം. സുന്ദരൻ (42) ,
ചിറ്റാരിപ്പറമ്പ് മാനന്തേരിയിലെ ശോഭനാനിവാസിൽ ടി. സുസ്മിത് (37) ത
ലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ. അതുൽ(33),
മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി. ജ്യോതിഷ് (33),ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവ് (27) ,കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38), മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പ്രത്യേക അന്വേഷണ സംഘംഅറസ്റ്റ് ചെയ്തിരുന്നു. കേസിൽ 12 പ്രതികളെ അന്വേഷണ സംഘം ഇതിനകംപിടികൂടിയിട്ടുണ്ട് . മുഖ്യസൂത്രധാരനായ വയനാട് കൽപ്പറ്റ സ്വദേശി ഒളിവിൽ കഴിയുകയാണ്. പ്രതികൾകവർച്ചക്കെത്തിയരണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു.മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിലാണ്സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ച് ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്. തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.







