ശാന്തി ക്ഷേമ യൂണിയൻ ജില്ലാ സമ്മേളനം നവം. ഒന്നിന് പയ്യന്നൂരിൽ.

Screenshot
പയ്യന്നൂർ:അഖില കേരള ശാന്തിക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ ഒന്നിന് പയ്യന്നൂരിൽനടക്കും. ഞായറാഴ്ച രാവിലെ 10 .15 മണിക്ക് പ്രകടനം, 11.15 പതാക ഉയർത്തൽ, 11.30 മണിക്ക് ദീപ പ്രോജ്വലനത്തോടെ
പയ്യന്നൂർ വിഠോബ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.പി.ശംഭു എമ്പ്രാന്തിരിയുടെ അധ്യക്ഷതയിൽ പയ്യന്നൂർ എം എൽ എ വി . കുഞ്ഞികൃഷ്ണൻ സമ്മേളനവും കുടുംബ സംഗമവുംഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് എസ്. ഹരികുമാർ ശർമ്മ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ നേതാക്കളായഎം. നീരജ് നമ്പൂതിരി, ടി.സി. മാധവൻ നമ്പൂതിരി, എം ഷാജി നമ്പൂതിരി, മധുമരങ്ങാട്, ബാബു മൊളോളം എന്നിവർ സംബന്ധിക്കും. തുടർന്ന് വരവ് ചെലവ് കണക്കുകളും പുതിയ ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവുംനടക്കും. 12.15 മുതൽ യൂണിയൻ കുടുംബാംഗങ്ങളുടെ വിവിധകലാ പരിപാടികൾ അരങ്ങേറും. ജില്ല സെക്രട്ടറികരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ട്രഷറർപൊർക്കൊളം സുബ്രഹ്മണ്യൻ നമ്പൂതിരി നന്ദിയും പറയും.







