ചീട്ടുകളി അഞ്ചു പേർ പിടിയിൽ

Screenshot
മുഴക്കുന്ന് : പണം വെച്ച് ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. മുഴക്കുന്ന് സിനാൻ ഹൗസിലെ പി. നസീർ(46) , കെ. ഷാജി (45), മുടക്കോഴിയിലെ ടി.കെ. ജയകൃഷ്ണൻ (42), മുഴക്കുന്ന് പുനിയം സ്വദേശി രതീഷ് തോട്ടത്തിൽ (41), മുഴക്കുന്നിലെകെ ജിതിൻ (33) എന്നിവരെയാണ് എസ്. ഐ. വി.കെ. ശശീന്ദ്രനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 10.15 മണിക്ക് മുഴക്കുന്ന് കൂളിക്കുന്ന് റോഡിൻ്റെ സമീപത്തെ കളിസ്ഥലത്ത് നിന്നുമാണ് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 3180 രൂപ പോലീസ് പിടിച്ചെടുത്തു.







