LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 22, 2026

പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ പ്രതിവാര ഒ.പി. ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

0
Screenshot

Screenshot

Spread the love

പയ്യന്നൂർ: പയ്യന്നൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിപുലമായ സൗകര്യങ്ങളോടുകൂടിയ പ്രതിവാര ഒ.പി. ക്ലിനിക്ക് മൂരിക്കൊവ്വലിലുള്ള പാലിയേറ്റീവ് കെയർ സെന്ററിൽ ആരംഭിച്ചു. സൊസൈറ്റി പ്രസിഡന്റ് ഡോ. വി.സി. രവീന്ദ്രന്റെ അധ്യക്ഷതയിൽ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുൻ ചെയർപേഴ്സൺ കെ.വി. ലളിത ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭാംഗങ്ങളായ എ.കെ. ശ്രീജ, കെ.വി. നിമ്മ്യ, സൊസൈറ്റി അംഗം എം.പി. പത്മനാഭൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എ. മഹേഷ് സ്വാഗതവും ട്രഷറർ ടി.വി. ജയരാജൻ നന്ദിയും പറഞ്ഞു.

പുതിയ ക്രമീകരണപ്രകാരം എല്ലാ ബുധനാഴ്ചകളിലും പാലിയേറ്റീവ് പരിചരണാർത്ഥികൾക്കും വയോജനങ്ങൾക്കും ഈ ക്ലിനിക്കിൽ സൗജന്യ സേവനങ്ങൾ ലഭ്യമാകും. ഇതിനുപുറമെ, കിടപ്പുരോഗികൾക്കായി ഹോം കെയർ സേവനവും, ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും മുൻഗണനാടിസ്ഥാനത്തിൽ നൽകും. അതേസമയം, ശനിയാഴ്ചകളിൽ താലൂക്ക് ആശുപത്രിയിൽ നടത്തിവന്നിരുന്ന സേവനം ഇനി മുതൽ ഉണ്ടായിരിക്കില്ലെന്നും സംഘാടകർ അറിയിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!