ക്ഷേത്ര ഭണ്ഡാരം കവർന്നു

പരിയാരം : ക്ഷേത്ര ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച് പണം കവർന്നു . പാണപ്പുഴ ആന്ത്രിമാടം തൊണ്ടച്ചൻ ദേവസ്ഥാനത്തിൻ്റെ പാണപ്പുഴ ചാൽ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിലെ പണമാണ് കവർന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹി പാണപ്പുഴ കച്ചേരികടവിലെ കൊടക്കാരൻ ഹൗസിൽ നാരായണൻ പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







