LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 21, 2026

പയ്യന്നൂരിലെ ഹൈവേ കൊള്ള കേസിലെ മൂന്നുപ്രതികൾ കൂടി അറസ്റ്റിൽ

0
3bd9f25c-cf3f-4738-bb89-6170ea900986
Spread the love

പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരികുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ ഹൈവേ കൊള്ള സംഘത്തിലെ മൂന്നുപ്രതികളെ കൂടി കർണ്ണാടകയിലെ മൈസൂരിൽ വെച്ച്
എസ്. ഐ. ടി. സംഘം പിടികൂടി. ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ കുന്നുമ്മൽഹൗസിൽ പി. സായൂജ് (29), ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി. ജിഷ്‌ണു (28), മാനന്തേരി ഉഴിഞ്ഞാട് സ്വദേശി എം. സുന്ദരൻ (42) എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്.പി പി.കെ. മണിയുടെ നേതൃത്വത്തിൽറൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായഎ.എസ് .ഐ . മാരായ സെയിദ്, ശ്രീകാന്ത്,നൗഫൽ അഞ്ചില്ലത്ത്, മോഹനൻ,
സീനിയർ സിവിൽ പോലീസർമാരായ ജയദേവൻ, ഷിജോയ്, അഷറഫ്, ഷിജിത്ത്, അബ്ദുൽ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കൂട്ടുപ്രതിചിറ്റാരിപ്പറമ്പ് മാനന്തേരിയിലെ ശോഭനാനിവാസിൽ ടി. സുസ്മിതിനെ (37)നെ
ഒളിവിൽ കഴിയുന്നതിനിടെ തമിഴ്നാട്ടിലെ ഈ റോഡിൽ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഈ റോഡിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതി പിടി യിലായത്.
നേരത്തെ കേസിൽ പ്രതികളായ തലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ. അതുൽ(33),
മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി. ജ്യോതിഷ് (33),ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവ് (27) ,കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38), മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പ്രത്യേക അന്വേഷണ സംഘംഅറസ്റ്റ് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽരണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു.മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിൽ സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്. തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!