LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 20, 2026

ദസറ കണ്ണൂരിന്റെ വികാരമായി മാറി: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
9e4b2613-cf09-4fcc-a372-7d4939bc3931
Spread the love

ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന കണ്ണൂര്‍ ദസറ നാടിന്റെ പൊതു വികാരമായി മാറിക്കഴിഞ്ഞതായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂര്‍ ദസറയുടെ ഒന്‍പതാം ദിന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് ദിവസത്െ ഈ ആഘോഷ രാവുകള്‍ 365 ദിവസവും കാത്ത് സൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് തന്നെ നേതൃത്വം നല്‍കാന്‍ കഴിയുന്ന ജില്ലയും നഗരവുമാണ് കണ്ണൂര്‍. അതിന്റെ ആവേശം ദസറയില്‍ കാണാനാകും. ജനപ്രതിനിധികളില്‍ നിന്ന് നന്മയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതാണ് കേരളത്തിന്റെ പൊതുസംസ്‌കാരം. അതിന് ഒരിക്കലും ഭംഗം വരാതെ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ രാസലഹരിയെ എതിര്‍ക്കണമെന്നും അതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ തൂഫാന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ കൗണ്‍സിലര്‍ വി കെ പ്രകാശിനി അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ഡിഐജി കെ കാര്‍ത്തിക്, സിനിമാതാരം നിഖില വിമല്‍, ഡോ. നാരായണന്‍കുട്ടി വാര്യര്‍, പി.മാധവന്‍ മാസ്റ്റര്‍, കെ ടി സഹദുള്ള, എം പി മുഹമ്മദലി, ആര്‍ എം എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷമീം, പി മഞ്ജുഷ, പി സുനില, ഇ സുനില, ടി പ്രശാന്ത്, ടി കെ ഹാരിസ്, സി സി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!