തളിപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം .

Screenshot
തളിപ്പറമ്പ്: ദേശീയ പാതയിൽ തളിപ്പറമ്പ്മെയിൻ റോഡിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഷോപ്രിക്സിന് സമീപത്തെ
പേരക്ക റസ്റ്റോറൻ്റിലാണ് തീപിടുത്തമുണ്ടായത്. അടുപ്പിൽ നിന്നും തീപടർന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .തക്കസമയത്ത് തീയണച്ചതിനാൽ
വൻ ദുരന്തമാണ് ഒഴിവായത്
ഇന്ന് പുലര്‍ച്ചെ 12.45 മണിയോടെയാണ് സംഭവം.
പൂർണ്ണമായും അണയ്ക്കാതിരുന്ന അല്‍ഫാം അടുപ്പില്‍ നിന്നും തീപ്പൊരി പടര്‍ന്നു ഷോപ്രിക്‌സിന്റെയും പേരക്ക റസ്റ്റോറൻ്റിൻ്റേയും സമീപത്തെ ഫ്‌ളക്‌സ് ബോര്‍ഡിലേക്ക് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.ആലിങ്കീല്‍ തിയേറ്ററിനു സമീപം റോഡിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് തീപിടുത്തം ആദ്യം കണ്ടത്.അവര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി സര്‍വീസ് വയറുകള്‍ക്ക് തീപടർന്നതിനെ
തുടര്‍ന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.സുനില്‍കുമാര്‍, സി.കെ.ഷൈജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന എത്തുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിച്ചതോടെ കടകളിലേക്കുള്ള സര്‍വീസ് വയറുകള്‍ വിഛേദിപ്പിച്ച് റസ്റ്റോറന്റിലെ കത്തിക്കൊണ്ടിരുന്ന അടുപ്പിലെ തീയും ഫ്‌ളക്‌സ് ബോര്‍ഡിലെയും ചിമ്മിനിയിലെയും തീ യുംപൂര്‍ണമായും അണച്ചു.
ഇതിനിടയില്‍ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിന് സമീപത്തെ 3 പാചകവാതക സിലിണ്ടറുകള്‍ അഗ്‌നിരക്ഷാസേന തക്കസമയത്ത്പുറത്തെടുത്ത് നീക്കിയതിനാൽ വൻ ദുരന്തമൊഴിവായി.







