LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 19, 2026

ഒഴുകുന്ന വെള്ളം പോലെ സ്നേഹം പങ്കിടണം- സുധാകരൻ എം.പി.

0
Screenshot

Screenshot

Spread the love


കണ്ണൂർ : കണ്ണൂരിൻ്റെ പാരമ്പര്യത്തിൽ അന്തർലീനമായ സ്നേഹം ഒഴുകുന്ന ജലം പോലെയാണെന്ന് കെ. സുധാകരൻ എം.പി.അത് എവിടേക്കും ഒഴുകി പരക്കും. ദസറ ഓരോ വർഷം കഴിയുമ്പോഴും ഈ പാരമ്പര്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ ദസറയുടെ ഏഴാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിൻ്റെ ചിന്തയിലും കർമ്മങ്ങളിലും ഉയർന്ന പാരസ്പര്യമുണ്ട്. ജാതിയോ മതമോ,ആചാരമോ അനുഷ്ഠാനമോ എല്ലാം പരസ്പരം ഉൾകൊള്ളുന്ന വിധത്തിലാണ്. എല്ലാ മാറ്റങ്ങളെയും ജനങ്ങൾ ഉൾകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .പി സന്തോഷ്‌കുമാർ എം പി, ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ വിശിഷ്ടാതിഥികൾ ആയി.നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൗൺസിലർ എം റഫീഖ് സ്വാഗതം പറഞ്ഞു. . വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ മോഹനൻ, സി പി റഷീദ്, കുക്കിരി രാജേഷ്, ബേക്കേഴ്സ് അസോസിയേഷൻ പ്രതിനിധി യു പി ഷബിൻ കുമാർ, ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രതിനിധി കെ പി മുരളി കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൗൺസിലർമാരായ പ്രമീള എ , കെ കെ വിജിന, എൻ ജിഒ അസോസിയേഷൻ പ്രതിനിധി ഹാഷിബ് കെ ഷാ, സിഡിഎസ് ചെയർപേഴ്സൺ നിർമ്മല കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ ടിപി ഫസ്ലിം ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ശ്രവ്യ പി സുരേഷ് അവതരിപ്പിച്ച മോഹിനിയാട്ടം, കോർപ്പറേഷൻ കൗൺസിലേഴ്‌സ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ടീം ചിലങ്ക അവതരിപ്പിച്ച തിരുവാതിര, ശ്രീയ ജയശീലിൻ അവതരിപ്പിച്ച ഭരതനാട്യം, ധ്രുവ് കെ അവതരിപ്പിച്ച ഗിറ്റാർ, മയൂരിക സന്തോഷ് അവതരിപ്പിച്ച കുച്ചുപ്പുടി, നിയ റിജേഷ് അവതരിപ്പിച്ച നാടോടി നൃത്തം എന്നിവയ്ക്ക് ശേഷം വെല്ലിങ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

കണ്ണൂർ ദസറയിൽ ഇന്ന് ഇശൽ രാവ്
സാംസ്കാരിക സമ്മേളനം വൈകുന്നേരം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോനാ ജയറാം അധ്യക്ഷത വഹിക്കും. കൗൺസിലർ സഹദ് മാങ്കടവൻ സ്വാഗതം പറയും. സംവിധായകൻ മോഹനൻ വിശിഷ്ടാതിഥിയാകും. തുടർന്ന് അനുഷിക സുനോജ് അവതരിപ്പിക്കുന്ന ഭരതനാട്യം, തളാപ്പ് റസിഡൻഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, നന്ദനം ടീം അവതരിപ്പിക്കുന്ന ഒപ്പന, ഡിഡിഎ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ശിവലയ ഗ്രൂപ്പ് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, കണ്ണൂരിശൽ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, ആത്മിക കൊട്ടാരോൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ശ്രീപാർവ്വതി കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര എന്നിവയ്ക്ക് ശേഷം ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഇശൽ നൈറ്റ് എന്നിവ അരങ്ങേറും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!