ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു ; ഏഴു വയസുകാരിക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ദേശീയ പാതയിൽഐങ്ങോത്ത് പെട്രോൾ പമ്പിന് സമീപം
ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. ഏഴു വയസ്സുള്ള കുട്ടിക്ക് ഗുരുതരം. കാഞ്ഞങ്ങാട്പടന്നക്കാട് കരുവളം കുയ്യാലിലെ അബ്ദുൽ സമദിൻ്റെ ഭാര്യയും ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിനിയുമായ റംസീന (29) ആണ് മരിച്ചത്. പിറകിലിരുന്നറംസീനയുടെ ബന്ധുവായ ഏഴ് വയസ്സുള്ള ഐഷുവിനാണ് സാരമായി പരിക്കേറ്റത്. കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ഐ ങ്ങോത്ത് പെട്രോൾ പമ്പിനു മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.റംസീനയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടിയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.