കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ ബസ് ഡ്രൈവർകെ.ടി അബ്ദുൽ ഷുക്കൂർ നിര്യാതനായി

എടക്കാട്: എടക്കാട് ടൗണിലെ കക്കറ തുണ്ടിയിൽ കെ.ടി അബ്ദുൽ ഷുക്കൂർ (64) നിര്യാതനായി. കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ ബസ് ഡ്രൈവറാണ്. നേരത്തേ എടക്കാട് ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. കടമ്പൂർ ലൈഫ് ഭവന സമുച്ചയത്തിലെ താമസക്കാരനായിരുന്നു. പരേതരായ കുന്നത്ത് അബു,തുണ്ടിയിൽ ബീവി എന്നിവരുടെ മകനാണ്.
ഭാര്യ:ഖദീജ(മട്ടന്നൂർ).
മക്കൾ:സുജീർ, സുറുമി,സുനൂദ്.
സഹോദരങ്ങൾ: അലി,റഫീഖ്,ലത്തീഫ്,ഫാറൂഖ്,റഹ്മത്ത്,പരേതരായ,നസീർ, റഹീം,സക്കീന.
ഇന്ന്(വ്യാഴം) വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹം തുണ്ടിയിൽ വീട്ടിൽ എത്തിച്ചു. തുടർന്ന് വൈകീട്ട് 6.45 ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കബറടക്കം നടത്തി.







