വിമുക്തിറിലാക്സ് പദ്ധതിക്ക് തുടക്കമായി.

പയ്യന്നൂർ: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ എക്സൈസ് ഓഫീസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ റിലാക്സ് പദ്ധതിയുടെ ഭാഗമായി കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം ശുചീകരിച്ചു ശുചീകരണ പ്രവർത്തികൾകാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി അനസൂയയുടെ അധ്യക്ഷതയിൽ പയ്യന്നൂർ നിയോജക എം എൽ . എ .വി . കുഞ്ഞി കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ നാരായണൻ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശ്രീ. കെ രാജീവൻ( KSESA കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്)ചടങ്ങിന് നന്ദി യുംപറഞ്ഞു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.വി.ജൂന വിഷയാവതരണം നടത്തി. വേദിയിൽ മാത്തിൽ സ്കൂൾ എസ് പി സി, എൻ എസ് എസ് യൂണിറ്റുകളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. പരിപാടിക്ക് അസി. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിനോദ് വി കെ, കമലക്ഷൻ ടി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിനേഷ് ടി വി സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ വി, സജിൻ, സൂരജ്, ജയേഷ്, വിവേക് വിജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവർ നേതൃത്വം നൽകി.







