LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 1, 2026

പരിയാരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച; ഏഴ് പവൻ സ്വർണ്ണവും 36,000 രൂപയും മോഷ്ടിച്ചു

0
b6862bd8-f9c7-49d0-88fe-86b6ee942aa7
Spread the love

പരിയാരം: വീട്ടുകാർ നബിദിന ആഘോഷത്തിൽ പങ്കെടുക്കാൻ പള്ളിയിൽ പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് വൻ കവർച്ച. പരിയാരം ചുടല സി.പൊയിലിൽ സ്ട്രീറ്റ് നമ്പർ ഒമ്പതിൽ താമസിക്കുന്ന മാടാളൻ ഷഫീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണ്ണാഭരണങ്ങളും 36,000 രൂപയും നഷ്ടപ്പെട്ടു.

ഇന്നലെ രാത്രി വീടുപൂട്ടി കുടുംബം തൊട്ടടുത്ത ജുമാ മസ്ജിദിൽ നബിദിനാഘോഷത്തിന് പോയതായിരുന്നു. പുലർച്ചെ 1.30 മണിയോടെ ഇവർ തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ കവർച്ച നടന്ന വിവരം അറിയുന്നത്. വീടിൻ്റെ അടുക്കള ഭാഗത്ത് എക്സോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതിനായി ചുമർ തുറന്ന ഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കിടപ്പുമുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവർന്നത്.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം എസ്.ഐ പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പുകൾ നടത്തും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!