എംഡി എം എയുമായി മൂന്നു പേർപിടിയിൽ

Screenshot
മഞ്ചേശ്വരം: കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എയുമായി മൂന്നു പേരെ പോലീസ് പിടികൂടി. മംഗൽപാടിഅട്ക്കയിലെ അബ്ദുൽ അസീസ് (43), നെക്രാജെ ആലങ്കോൾ സ്വദേശി കെ. വി. അബൂബക്കർ (32), മൊഗ്രാൽ സ്വദേശി മുസ്തഫ (44) എന്നിവരെയാണ് എസ്. ഐ. എസ്. അനൂപും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 12.30 മണിയോടെ അട്ക്ക റോയൽ സ്ട്രീറ്റിൽ വെച്ചാണ് 3.355 ഗ്രാം എംഡി എം എയുമായി പ്രതികൾ പോലീസ് പിടിയിലായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.







