52 കുപ്പി മദ്യവുമായി പ്രതി പിടിയിൽ.

ആലക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 52 കുപ്പി മദ്യവുമായി പ്രതിയെ പിടികൂടി. നടുവിൽ കൈതളം സ്വദേശി കെ.വി.വർഗീസിനെ ( 70) യാണ്
ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം. ബി.സുരേഷ് ബാബുവും സംഘവും പിടികൂടിയത്. നടുവിൽ പുലിക്കുരുമ്പ കൈതളം ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ കൈതളം വെച്ചാണ് കൈതളം സ്റ്റോർ എന്ന കടയുടെ വരാന്തയിൽ വെച്ച് 52 കുപ്പി (26 ലിറ്റർ) മദ്യവുമായി പ്രതിയെ പിടികൂടിയത്. പരിശോധനയിൽ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. അഹമ്മദ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മധു. ടി.വി, സിവിൽ എക്സൈസ് ഓഫീസർ ,ജിതിൻ ആൻറണി , വനിതാ സിവിൽ എക്സൈസ് ഓഫീസർ അഞ്ജു പീറ്റർ , പ്രിവൻ്റീവ് ഓഫീസർഡ്രൈവർ പുരുഷോത്തമൻ കെ.വി ,എന്നിവരും ഉണ്ടായിരുന്നു.







