LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 8, 2026

സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് മുക്കു പണ്ടം നൽകി നാലുലക്ഷം രൂപ തട്ടിയെടുത്തു

0
Screenshot

Screenshot

Spread the love

കേളകം: ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് വിൽപന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽനിന്നും നാല് ലക്ഷം രൂപ കൈക്കലാക്കി മുക്കു പണ്ടം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ അജ്ഞാതനായ തട്ടിപ്പുവീരനെതിരെ കേളകം പോലീസ് കേസെടുത്തു. കേളകം ടൗണിലെവെളിയത്ത് ജ്വല്ലറി ഉടമ കൊട്ടിയൂർ തലക്കണ്ണിയിലെ വെളിയത്ത് ഹൗസിൽ വിജയകുമാറിൻ്റെ (60) പരാതിയിലാണ് കേസെടുത്തത്. ഈ മാസം 7ന് രാവിലെ 10.50 മണിക്കാണ് സംഭവം. സൗഹൃദം നടിച്ചെത്തിയ പ്രതികേള കം ഗ്രാമീൺ ബാങ്കിലെ മൂന്നര ലക്ഷം രൂപയുടെ പണയസ്വർണ്ണം വെച്ചത് തിരിച്ചെടുത്ത് പരാതിക്കാരന് വിൽപന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 4 ലക്ഷം രൂപ കൈക്കലാക്കി മുക്കുപണ്ടം നൽകി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ്കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!