18 ഗ്രാംഎംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
വിദ്യാനഗർ: കാറിൽ കടത്തുകയായിരുന്ന 18 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി. മുട്ടത്തൊടി സന്തോഷ് നഗർ കുഞ്ഞിക്കാനത്തെ മുഹമ്മദ് അൻഷീദ് (26), ചെർക്കളയിലെ തായൽ ഹൗസിൽ സി.അബ്ദുൾ കാദർ (27) എന്നിവരെയാണ് വിദ്യാനഗർഎസ്. ഐ. എസ്. അനൂപും സംഘവും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന്അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.25 മണിക്ക്ഹിദായത്ത് നഗറിൽ വെച്ചാണ് കെ.എൽ. 14. എ.എഫ്. 1312 നമ്പർ കാറിൽ കടത്തി കൊണ്ടുവന്ന 18 ഗ്രാം എംഡി എം എയുമായി പ്രതികൾ പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും ആപ്പിൾ ഐഫോൺ ഉൾപ്പെടെ മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ എസ്.ഐ ഉമേശൻ ,എ എസ് ഐ പ്രദീപ് കുമാർ , പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രജിത്ത് എന്നിവരും ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ഷൈജു, മുഹമ്മദ് ആരിഫ്, ഉണ്ണികൃഷ്ണൻ, സനൂപ് ,വിജീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.







