മുത്തങ്ങ ഭൂസമരം: കോൺസ്റ്റബിൾ വിനോദിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു

കേരളം: മുത്തങ്ങ ഭൂസമരത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ട കേസിലാണ് മുഴുവൻ പ്രതികളെയും വെറുതെവിട്ടത്. സിബിഐ രജിസ്ട്രർ ചെയ്ത കേസിൽ വയനാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതിയാണ് വിധി പറഞ്ഞത്.
അബ്ദുൾ സലാം എന്ന പൊലീസുകാരനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കേസിൽ നാലുപേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. അതേസമയം സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19നാണ് എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തത്. തുടർന്നുള്ള സംഘർഷത്തിലാണ് കെ വി വിനോദ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിൽ ഒരു ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു







