മലിനജലം ഒഴുക്കിയ ടാങ്കർ ലോറി ഡ്രൈവർ പിടിയിൽ

വളപട്ടണം : റോഡിലൂടെ പകർച്ചവ്യാധിക്ക് കാരണമാകും വിധം ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കി കൊണ്ടുപോയ ടാങ്കർ ലോറി പിടികൂടി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഡ്രൈവർ എടക്കാട് കുറുവ മസ്ജിദിന് സമീപത്തെ നവാസ് മൻസിലിൽ കെ. മുഹമ്മദ് ഇർഫാനെ (22) യാണ് വളപട്ടണം എസ്.ഐ വി.വി.രാഗേഷും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.30 മണിക്ക് വളപട്ടണം കളരിവാതുക്കൽ ക്ഷേത്ര റോഡിൽ വെച്ചാണ് കെ.എൽ. 21 . സി .6644 നമ്പർ ടാങ്കർ ലോറി പോലീസ് പിടികൂടി പകർച്ചവ്യാധി നിയന്ത്രണവകുപ്പ് പ്രകാരം കേസെടുത്തത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു .







