വീട്ടുപറമ്പിൽ കയറിഅക്രമം യുവാവിനെതിരെ കേസ്

എടക്കാട് : പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിഅതിക്രമം നടത്തിയെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. തോട്ടട ഐ ടി ഐ ക്ക് സമീപത്തെ സപ്‌നനിവാസിൽ കെ.ആകാശിൻ്റെ പരാതിയിലാണ് അതുൽ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 26 ന് രാത്രി 11.50 മണിക്കാണ് സംഭവം പരാതിക്കാരൻ്റെതോട്ടട ഐ ടി ഐ ക്ക് സമീപത്തെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറിയപ്രതി വീടിൻ്റെ ഗേറ്റു പൊട്ടിച്ചും വഴിയിലും മുറ്റത്തുമുണ്ടായിരുന്ന ചെടിച്ചട്ടികളും നിലത്തിട്ട് പൊട്ടിച്ച് 3000 രൂപയോളം നഷ്‌ടം വരുത്തുകയും പരാതിക്കാരനെയും കുടുംബത്തെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







