എം ഡി എം എയുമായി യുവാവ് പിടിയിൽ.

കൂട്ടുപുഴയില്‍ എം ഡി എം എയുമായി യുവാവ് പിടിയിൽ.
ഇരിക്കൂര്‍ പയിസായിലെ ബൈത്തുല്‍ നിസ്വനിയിൽ കെ വി റിഷാന്‍ റയീസ് (25) ആണ് പിടിയിലായത്.
ഇരിട്ടി പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ആറോടെ എസ്ഐ ടി ജി അശോകന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് 20.226 ഗ്രാം എം ഡി എം എയുമായി പ്രതി പിടിയിലായത്.