255പാക്കറ്റ് പാൻമസാല പിടികൂടി

കുമ്പള:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 255 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി. പുത്തിഗെ മുഖാരി ക്കണ്ടം മനാമക്വാട്ടേർസിൽ താമസിക്കുന്ന എം.എ. അബ്‌ദുൾ അസീസിനെ (49) യാണ് എസ്. ഐ കെ.പി. ഗണേശനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.30 മണിക്ക് സീതാംഗോളി ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് 255 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായത്.







