പവർകട്ട് കെ എസ് ഇ ബി ഓഫീസിലേക്ക്പ്രതിഷേധ മാർച്ച്.

പയ്യന്നൂർ :പവർകട്ട് ഏർപ്പെടുത്തി കേരളത്തെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ
യുഡിഎഫ് ഇന്ദിരാ കട്ട്
കേരളത്തിന് വേണ്ട,
വൈദ്യുതി വിതരണത്തിൽ
സർക്കാർ സമ്പൂർണ്ണ പരാജയം എന്നീ മുദ്രാവാക്യമുയർത്തി
ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ കെഎസ്ഇബി ഓഫീസിലേക്ക്
പ്രതിഷേധ മാർച്ച് നടത്തി.
പയ്യന്നൂർ കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ ഉദ്ഘാടനം ചെയ്തു.കെ. മനുരാജ് അധ്യക്ഷത വഹിച്ചു,സി വി റഹിനേജ്, കെ മിഥുൻ,മുഹമ്മദ് ഹാഷിം,കെ വിദ്യ,,ഏ കെ സുമേഷ് എന്നിവർ സംസാരിച്ചു.







