അഴീക്കോട്ട് സാംസ്കാരികോത്സവത്തിന് തിരിതെളിഞ്ഞു.

അഴീക്കോട് : അഞ്ചുദിവസത്തെ സാസ്കാരികോത്സവത്തിന് അഴീക്കോട്ട് തിരിതെളിഞ്ഞു. കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന, ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, കെ.എം. സ്വപ്ന, ജയൻ കാണി, സി.എച്ച്. സജീവൻ, കെ.കെ. മിനി തുടങ്ങിയവർ സംസാരിച്ചു.