കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ തളിപ്പറമ്പ സ്വദേശി പിറ്റ് നിയമപ്രകാരം അറസ്റ്റിൽ.

കണ്ണൂർ: നിരവധി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട യുവാവിനെ പിറ്റ് നിയമപ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു തടങ്കലിലാക്കി. തളിപ്പറമ്പ കാഞ്ഞിരങ്ങാട് പൂവം സ്വദേശി പി. മുഹമ്മദ് മഷൂദിനെ (29) യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
ചീഫ് സെക്രട്ടറിയുടെ 2026 മാർച്ച് 31 ലെ ഉത്തരവ് പ്രകാരമാണ് പിറ്റ് എൻഡിപി എസ് നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്. പ്രതി
കോഴിക്കോട് ഭാഗത്ത് ഒളിവിൽ കഴിയുന്നുണ്ടെന്നുള്ള എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.അബ്ദുൽ അഷ്‌റ ഫിൻ്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് കസബ ഹോട്ടലിന്റെ സമീപം വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന്
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിലാക്കി. എക്സൈസ് സംഘത്തിൽ ഇൻസ്‌പെക്ടർ സിയാദ് എസ്സ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അജിത് സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാംരാജ് പി വി, ഫസൽ കെ ടി എന്നിവരുംഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി എം ഡി എംഎഎത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് മഷൂദ്.കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ രണ്ടു വാണിജ്യാടിസ്ഥാനത്തിലുള്ള കേസുകൾ നിലവിലുണ്ട്. കൂടാതെ തളിപ്പറമ്പ എക്സൈസ് ഓഫീസിലും പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.







