വീടിന് നേരെ അക്രമം: നാല് പേര് കൂടി അറസ്റ്റിൽ

തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് ഇർഷാദിന്റെ വീടും, വാഹനങ്ങളും തകർത്ത കേസിൽ നാല് ഡി.വൈ.എഫ്.ഐക്കാർകൂടി അറസ്റ്റിൽ. കീഴാറ്റൂർ കാവിൽ ഹൗസിൽ പ്രണവ് (30), പ്ലാത്തോട്ടത്തെ പി.പി ആദർശ് (30), കീഴാറ്റൂർ വാര്യമ്പത്ത് ഹൗസിൽ എം.സി അഖിൽ (33), കീഴാറ്റൂർ പൊയിൽക്കരയിൽ ഹൗസിൽ വി.അക്ഷയ് (27) എന്നിവരാണ് പിടിയി ലായത്. കഴിഞ്ഞദിവസം കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ 15-ന് രാത്രിയാണ് തൃച്ഛംബരം പള്ളിയ്ക്ക് സമീപത്തെ ഇർഷാദിന്റെ വീടിന് നേരെ അക്രമം നടന്നത്. വീടിന്റെ മുകൾനിലയിലുള്ള ഒരു ജനൽപാളിയും താഴെനിലയിലുള്ള ആറ് ജനൽപ്പാളികളും കല്ലെറിഞ്ഞ് തകർക്കുകയും വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും തകർക്കുകയും ചെയ്തെന്നാണ് കേസ്.