ഓപ്പറേഷൻ തൂഫാൻ :എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
കുമ്പള:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരകലഹരിമരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. കാസറഗോഡ്മൊഗ്രാൽ പുത്തിഗെപേരാൽ ജംഗ്ഷനിലെ ദാറുൽ ഇസ്ലാം മൻസിലിലെ എസ്. അബ്ദുൾ സഹജാസിനെ (30) യാണ് എസ്.ഐ.എം. അനൂപിൻ്റെ നേതൃത്വത്തിൽ പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 10.20 മണിക്ക് പേരാൽ വെച്ചാണ് 2.81 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് സംഘത്തിൽ എ.എസ് ഐ മാരായഅതുൽ റാം, അജയ്, സിവിൽ പോലീസ് ഓഫീസർ ജിതേഷ് ,ഡ്രൈവർ ജാബിർ. ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ അനീഷ് കുമാർ, നിജിൻ കുമാർ എന്നിവരും ഉണ്ടായിരുന്നു .







