LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

അതി ദരിദ്രർക്ക് സുരക്ഷിത ഭവനമൊരുക്കി ഇരട്ടി നഗരസഭ

img_8551-1.jpg
Spread the love

ഇരിട്ടി നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം എടുത്ത് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽക്കി. ഇരിട്ടിയിലെ പെരുമാൾ, കൂളിചെമ്പ്രയിലെ കയ്യു കെ. കദീജ, പുന്നാട് കെ.കെ. അനിത, വെളിയമ്പ്രയിലെ മഞ്ജുള ചെറിയാണ്ടി, ചാവശ്ശേരിയിലെ കെ.പി. ഉഷാറാണി എന്നിവർക്കാണ് നഗരസഭ പണം മുടക്കി 4 സെൻറ് വീതം സ്ഥലം കണ്ടെത്തി നൽകിയത്. നിരവധി വർഷങ്ങളായി ഇരിട്ടിയിലും പരിസരങ്ങളിലുമായി കൂലി പണിയെടുത്ത് വാടക വീട്ടിൽ ജീവിതം കഴിച്ചു വരുന്ന തമിഴ്‌നാട് സ്വദേശിയായ പെരുമാൾ ഉൾപ്പെടെയുള്ളവർക്ക് ഇനി സ്വന്തം ഭവനത്തിൽ അന്തിയുറങ്ങാനുള്ള നടപടികളാണ് ഇതോടെ സാധ്യമാകുന്നത്. 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമി ലഭിച്ച അഞ്ചു പേർക്കും ലൈഫ് ഭവനപദ്ധതി പ്രകാരം വിട് ലഭ്യമാക്കുന്നതിനായിട്ടുള്ള ഫണ്ടും നഗരസഭ നീക്കിവെച്ചിട്ടുണ്ട്. സ്വന്തമായി ലഭിച്ച ഭൂമിയുടെ രേഖകൾ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പെരുമാളിന് കൈമാറി.ചടങ്ങിൽ സ്‌റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, പി.കെ.ബൾക്കീസ്, കൗൺസിലർമാരായ കെ.പി.അജേഷ്, വി.പി.അബ്ദുൾ റഷീദ്, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, പദ്ധതി നിർവ്വഹണ ഓഫിസർ നമിതനാരായണൻ എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!