July 15, 2025

മാലിന്യം തള്ളിയ പടക്ക കടയ്ക്ക് 5000 രൂപ പിഴ

img_8515-1.jpg


തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വേങ്ങാട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായ മാലിന്യ നിക്ഷേപത്തിന് കൺസ്യൂമർ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തി.പടക്ക പെട്ടികൾ പ്ളാസ്റ്റിക് കവറുകൾ, ഉപയോഗ ശൂന്യമായ പഴയ പടക്കങ്ങൾ എന്നിവ ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം പല ചാക്കുകളിൽ കെട്ടി സ്ഥാപനത്തിൻ്റെ പിറകിലുള്ള സ്ഥലത്ത് തള്ളിയ നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ വേങ്ങാട് ഗ്രാമപഞ്ചായത്തിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. മാലിന്യം വീണ്ടെടുത്ത് സ്ഥാപനം സ്വന്തം ചെലവിൽ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണ്.പരിശോധനയിൽ സമീർ കെ പി, അജയകുമാർ കെ ആർ , ശരീകുൽ അൻസാർ, ജെറിൻ ജോൺ എന്നിവർ പങ്കെടുത്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger