പിതാവിൻ്റെ കാൽമുട്ട് അടിച്ചു തകർത്ത മകൻ അറസ്റ്റിൽ

പയ്യന്നൂര്‍: കുടുംബസ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ച വയോധികനായ പിതാവിൻ്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകൻ അറസ്റ്റിൽ.രാമന്തളി കല്ലേറ്റുംകടവിലെ കെ.വി.അനൂപ് (30) നെയാണ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പിതാവ്
രാമന്തളി കല്ലേറ്റുംകടവിലെ കെ.അമ്പുവിനെ(76) യാണ് സ്വത്ത് ഭാഗം വെക്കുന്നതിന് വിസമ്മതിച്ച വിരോധത്തിൽമകന്‍ മരവടികൊണ്ട് ഇടതുകാല്‍മുട്ട് അടിച്ച് തകര്‍ത്ത്.ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ കല്ലേറ്റുംകടവിലെ വീടിനോട് ചേർന്ന കടവരാന്തയിൽ വെച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റവയോധികൻ
പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.തുടർന്ന് ആശുപത്രിയിലെത്തിയ പോലീസ് പരിക്കേറ്റ അമ്പുവിൻ്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തി മകനെതിരെ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.