കണ്ണൂർ കാഞ്ഞിരക്കൊല്ലി കൊലപാതകത്തിൽ ഒരു പ്രതി പിടിയിൽ

കണ്ണൂർ കാഞ്ഞിരക്കൊല്ലി കൊലപാതകത്തിൽ ഒരു പ്രതി പിടിയിലായി.
ചന്ദനക്കപ്പാറ സ്വദേശി രജീഷാണ് പിടിയിലായത്. കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി കൊല്ലപ്പണിക്കാരനായ നിധീഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒരു പ്രതി പിടിയിലായിരിക്കുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതക സംഘത്തിനായുള്ള തെരച്ചിൽ പയ്യാവൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകം: പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്
കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി അറിയിച്ചു. കൊല്ലപ്പണിക്കാരനായ കൊല്ലപ്പെട്ട നിധീഷ് നേരത്തെ നാടന്‍ തോക്ക് നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും ട്വിങ്കിള്‍ പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.