ചീട്ടുകളി ഏഴു പേർ പിടിയിൽ

പഴയങ്ങാടി : പണം വെച്ച് ചീട്ടുകളി ഏഴുപേരെ പോലീസ് പിടികൂടി. പഴയങ്ങാടി മാടായി പള്ളിയിലെ എം. കെ. സത്താർ (65), മാട്ടൂൽ മടക്കരയിലെ പി. ശാദുലി (55), പുതിയങ്ങാടി ബീച്ച് റോഡിലെ കെ. നൗഫൽ(55), ഏഴോംചെങ്ങൽ സ്വദേശി എൻ.പി. മോഹനൻ (65), മാടായി മുട്ടം സ്വദേശി വി.അബ്ദുൾ റഹീം (67) , ചെറുകുന്ന് കൊവ്വപ്പുറത്തെ എം. ശംസുദ്ദീൻ (67),പയ്യന്നൂർ കുഞ്ഞിമംഗലത്തെ എസ്. സി.എച്ച് റഫീഖ് (46) എന്നിവരെയാണ് എസ്.ഐ കെ. ഷുഹൈബും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 7.30 മണിയോടെ പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ പാർക്കിംങ് ഗ്രൗണ്ടിന് സമീപത്തെ വീടിനുള്ളിൽ വെച്ച് പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത് കളിസ്ഥലത്ത് നിന്നും 9, 840 രൂപയും 44 ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.







