നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അപകടം ; ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ മരണപ്പെട്ടു

Screenshot
മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിയിലാണ് അപകടം ഉണ്ടായത്. തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്.







