LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 4, 2026

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ത. സ്വ. ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

0
970770e6-ef64-4149-93ed-8add640acd46
Spread the love

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണം മന്നയിൽ സ്ഥിതി ചെയ്യുന്ന റിഫ്ത്ത ഹാൾ കൺവെൻഷൻ സെന്ററിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ച 28 കുപ്പികൾ അടങ്ങുന്ന 49 കെയ്സ് 330 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി.റിഫ്ത്ത കാറ്ററിംഗ് & ഇവന്റസ് എന്ന പേരിൽ ക്രിസിൽ എന്ന കമ്പനിയിൽ നിന്നും ബ്രാൻഡ് ചെയ്ത നിരോധിത പ്ലാസ്റ്റിക് കുപ്പിവെള്ളമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കുപ്പികൾ ചിറക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ കൂട്ടിയിട്ട് വ്യാപകമായി കത്തിച്ചു വരുന്നതായും കണ്ടെത്തി. നിരോധിത 330 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം സംഭരിച്ചു വെച്ചതിന് 10000 രൂപയും മാലിന്യങ്ങൾ കത്തിച്ചതിനു 5000 രൂപയും ചേർത്ത് 15000 രൂപ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം എം വി തുടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!