നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Screenshot
എടക്കാട് : നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് പിൻ സീറ്റ് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കടമ്പൂർ മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ദാറുൽ ഹുദയിലെ താഴെക്കണ്ടി റഫീഖ് – ഹസ്‌ന ദമ്പതികളുടെ മകൻ മുഹമ്മദ് റസൽ (16) ആണ് മരിച്ചത്. ഇത്തവണ എസ് എസ് എൽ സി പരീക്ഷയെഴുതി വിജയിച്ച വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫാത്തിമ, റാസി.
ഇന്നലെ രാത്രി യിലാണ് മമ്മാക്കുന്ന് മണ്ടോത്തും കാവിന് സമീപത്തെ റോഡിൻ്റെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് സ്‌കൂട്ടർ മറിഞ്ഞത്. സമീപത്തെ ഓവുച്ചാലിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ മഹമ്മദ് റസലിനെ ഉടൻകണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയിൽ മരണപ്പെട്ടു സ്‌കൂട്ടർ ഓടിച്ച സുഹൃത്ത് സൈൻ സാരമായ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. എടക്കാട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







