പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ

മടന്നൂർ. വധശ്രമ കേസിൽ റിമാൻ്റിൽ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി സ്റ്റേഷനിൽ വെച്ച് പോലീസുകാരനെ ആക്രമിച്ചു. പ്രതി അറസ്റ്റിൽ. ചാവശേരി ആവിലാട് സ്വദേശി എം. അനീഷിനെ (42)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് 1.40 മണിക്കായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സി. വിനോദിനെ (44) ചീത്തവിളിച്ച് മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് തലക്ക് പിന്നിൽ പരിക്കേൽപ്പിച്ച് പരാതിക്കാരൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമം ഉൾപ്പെടെ ആറോളം കേസിലെ പ്രതിയാണ് ആക്രമിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.