കേരള മുസ്ലീം ജമാഅത്ത് ആദർശസമ്മേളനം 24ന് പയ്യന്നൂരിൽ

പയ്യന്നൂർ : മനുഷ്യർക്കൊപ്പം കർമ്മസാമയികം എന്ന മുദ്രാവാക്യമുയർത്തി കേരള മുസ്ലിം ജമാഅത്ത് പയ്യന്നൂർ സോൺ കമ്മറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിൽ ഷേണായി സ്ക്വയറിൽ നടക്കും.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ.പി. അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അലിക്കുഞ്ഞി ദാരിമി അദ്ധ്യക്ഷത വഹിക്കും. പൊന്മള മൊയ്തീൻ കുട്ടി ബാഖവി ‘അബ്ദുൾ അസീസ് സഖാഫി വെള്ളയൂർ . എൻ . അലി അബ്ദുള്ള. അബ്ദുൾ വഹാബ് സഖാഫി മമ്പാട് . അൻവർ സഖാഫി കരുവമ്പൊയിൽ. സിറാജുദ്ധീൻ സഖാഫി കൈപ്പമംഗലം തുടങ്ങിയവർ സംസാരിക്കും എം.ടി.പി ഇസ്മായിൽ സ്വാഗതം പറയും .
വിശുദ്ധ ഇസ്ലാമിൻ്റെ യഥാർത്ഥ ആശയങ്ങൾ സമൂഹത്തിലെത്തിക്കുക. വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണം, വഖഫ് വിഷയത്തെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തുടനീളം ആദർശ സമ്മേളനങ്ങൾ നടക്കുന്നത്. പയ്യന്നൂരിലാണ്ജില്ലയിലെ ആദർശ സമ്മേളനങ്ങളുടെ തുടക്കം .
വാർത്താ സമ്മേളനത്തിൽ. കെ. പി. ആസാദ് സഖാഫി , നാസർഹാജി മാതമംഗലം, എം.ടി.പി ഇസ്മയിൽ, സുലൈമാൻ ഫാളിലി.കെ. പി. ഉമ്മർ ഹാജി എന്നിവർ പങ്കെടുത്തു.